logo
കൃതി ലോഗോ

കൊച്ചി: സഹകരണ വകുപ്പും സാഹിത്യ പ്രവർത്തക സഹകരണ സംഘവും (എസ്‌.പി.സി.എസ്) സംഘടിപ്പിക്കുന്ന കൃതി 2020 അന്താരാഷ്ട്ര പുസ്തകമേളയും വിജ്ഞാനോത്സവവും ഇന്നാരംഭിക്കും. വൈകിട്ട് 6 ന് മറൈൻ ഡ്രൈവിൽ സഹകരണ, ദേവസ്വം, ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. എം ലീലാവതിയും പ്രൊഫ. എം.കെ സാനുവും ചേർന്ന് ഉദ്ഘാടനം ചെയ്യും.
പൊതുജനങ്ങൾക്ക് ഉച്ചയ്ക്ക് ഒന്നു മുതൽ പ്രവേശനം അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചു.

# ലക്ഷ്യങ്ങൾ വലുത്

8 മുതൽ 16 വരെ വിജ്ഞാനോത്സവം.

20 കോടി രൂപയുടെ പുസ്തകവില്പന ലക്ഷ്യം.

205 എഴുത്തുകാരും ചിന്തകരും പങ്കെടുക്കും.

75,000 ചതുരശ്രയടി വിസ്തൃതിയിൽ ശീതീകരിച്ച ഹാൾ

250 സ്റ്റാളുകളിൽ 150 പ്രസാധകർ

ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ കൂപ്പണുകൾ .

മലയാളം, ഇംഗ്ലീഷ് എന്നിവയ്ക്കു പുറമെ ബംഗാളി, ഗുജറാത്തി, ഹിന്ദി പുസ്തകങ്ങളും.

മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും മത്സരങ്ങൾ

# ദിവസവും കലാമേള
7ന് കാസർഗോഡ് യക്ഷരംഗയുടെ യക്ഷഗാനം

8 ന് കെ.പി.എ.സിയുടെ മുടിയനായ പുത്രൻ നാടകം

9 ന് കോട്ടയ്ക്കൽ പി.എസ്.വി നാട്യസംഘം വക അർജുന വിഷാദ വൃത്തം കഥകളി

10 ന് തൃശൂർ കരിന്തലക്കൂട്ടത്തിന്റെ നാടൻപാട്ട്

11 ന് ലൗലി ജനാർദനന്റെ ഫ്യൂഷൻ മ്യൂസിക്

12 ന് അഷ്‌റഫ് ഹൈദ്രോസിന്റെ സൂഫി സംഗീതം

13 ന് കല്ലൂർ ഉണ്ണിക്കൃഷ്ണൻ, പോരൂർ ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ ഇരട്ടത്തായമ്പക

14 ന് ഡോ. വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗം

15 ന് എം.കെ ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരി

16 ന് കൊല്ലം അഭിജിതും സംഘവും അവതരിപ്പിക്കുന്ന ഗാനമേള

# കുക്കറി ഷോയും

കൃതിയുടെ രണ്ട് പതിപ്പുകളിലും വമ്പൻ ഹിറ്റായിരുന്ന ഫുഡ് ഫെസ്റ്റിനൊപ്പം കുക്കറി ഷോയും അരങ്ങേറും. 10000 ചതുരശ്രയടി വിസ്തൃതി.