guru-prathistta-
പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രാങ്കണത്തിൽ നിർമ്മിച്ച ഗുരുമണ്ഡപത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ശ്രീനാരായണ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ നിർവഹിക്കുന്നു

പറവൂർ : പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രാങ്കണത്തിൽ നിർമ്മിച്ച ഗുരുമണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവവിഗ്രഹം പ്രതിഷ്ഠിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പ്രതിഷ്ഠാകർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ഈഴവസമാജം പ്രസിഡന്റ് എൻ.പി. ബോസ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശിവസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി ഹരി വിജയൻ, ഈഴവസമാജം സെക്രട്ടറി എം.കെ. സജീവ്, പറവൂർ ടൗൺ ശാഖാ സെക്രട്ടറി ടി.എസ്. ജയൻ, പ്രസിഡന്റ് ഇ.പി. ശശിധരൻ, ക്ഷേത്രം മേൽശാന്തി എ.കെ. ജോഷി ശാന്തി, എം.എം. പവിത്രൻ, സുന്ദരൻ പറവൂത്തറ, പുല്ലംകുളം എസ്.എൻ. സ്കൂൾ മാനേജർ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. വിഗ്രഹശില്പി സജീവ് സിദ്ധാർത്ഥനെ ആദരിച്ചു.