chuvar-chithra-rachana
പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷന്റെ ചുറ്റുമതിലിൽ കാലടി ശങ്കരാ കോളേജിലെ വിദ്യഥികൽ ചുവർ ചിത്ര രചന നടത്തുന്നു

പെരുമ്പാവൂർ: പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷൻ മതിലിനു നിറച്ചാർത്തൊരുക്കി കാലടി ശ്രീ ശങ്കരാ കോളേജിലെ വിദ്യാർത്ഥികൾ. കോളേജിലെ കലാ-സാംസ്‌കാരിക-ഗവേഷണ സംഘടന റിനൈസൻസിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ മിനി സിവിൽ സ്റ്റേഷന്റെ ചുറ്റുമതിലിൽ ചിത്രങ്ങൾ വരച്ചത്. വിന്നിംഗ് ദ വാൾ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി.
പൊതുഇടങ്ങളിലെ മതിലുകൾക്കു നിറം പകരുക എന്ന ലക്ഷ്യമായിട്ടാണു വിന്നിംഗ് ദ വാൾ എന്ന കലാമുന്നേറ്റം.പദ്ധതിയുമായി ബന്ധപ്പെട്ട് പ്രഥമ പരിപാടി ആലുവ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്നു. റിനൈസൻസിലെ അംഗങ്ങളായ വിദ്യാർത്ഥികളാണ് ചിത്രരചനയ്ക്കു നേതൃത്വം നൽകിയത്. പൊതുഇടങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. കൂടാതെ ഇത്തരം സന്ദേശങ്ങൾ ഉയർത്തുന്നതിൽ വിദ്യാർത്ഥികൾക്കുള്ള പങ്കും വ്യക്തമാക്കുന്നു.റിനൈസൻസിന്റെ കോഡിനേറ്റർമാരായ എൻ. എസ്. ശ്രീദേവി, അപർണ്ണ നങ്ങ്യാർ തുടങ്ങിയവർ നേതൃത്വം നൽകി. ഇരുപതോളം വിദ്യാർത്ഥികളാണു ചിത്രരചനയിൽ പങ്കാളികളായത്.