vanitha
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആയവന ഗ്രാമപഞ്ചായത്തിലെ പാറത്താഴം എസ്.സി. കോളനിയിലും ബ്ലോക്ക് വക കെട്ടിടത്തിലും നിർമ്മിച്ച വനിതാ വിപണന കേന്ദ്രങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സുബാഷ് കടയ്ക്കോട്ട് നിർവഹിക്കുന്നു

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആയവന ഗ്രാമപഞ്ചായത്തിലെ പാറത്താഴം എസ്.സി. കോളനിയിലും ബ്ലോക്ക് വക കെട്ടിടത്തിലും നിർമ്മിച്ച വനിതാ വിപണന കേന്ദ്രങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സുബാഷ് കടയ്‌ക്കോട്ട് നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജാൻസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ്ജ് , വാർഡ് മെമ്പർ കെ.പി. പോൾ, ഗ്രേസി സണ്ണി, റാണി റെജി , അസി.എക്‌സിക്യുട്ടീവ് എൻജിനീയർ ശ്രീകല എം. ചന്ദ്രൻ , കൃഷി ഓഫീസർ ബോസ് മത്തായി തുടങ്ങിയവർ സംസാരിച്ചു.