sathi-jayakrishnan
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ബോധവത്കര റാലി മുനിസിപ്പൽ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സാൻജോ കോളേജ് ഒഫ് നഴ്സിംഗ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ബോധവത്കര പരിപാടിയും റാലിയും നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റ്ര് ഷേഫി അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ സിസ്റ്റർ ബോണി മരിയ, സിസ്റ്റർ ജെൻസി തെരേസ്, സിസ്റ്റർ ഉദയ പോൾ എന്നിവർ പ്രസംഗിച്ചു.