municipal-ground-galary-
പറവൂർ മുനിസിപ്പൽ ഗ്രൗണ്ടിലെ ഗാലറി.

# ഗാലറി പൊളിച്ചുനീക്കാൻ സർക്കാരിന്റെ അനുവാദം തേടി നഗരസഭ

പറവൂർ : മുനിസിപ്പൽ ഗ്രൗണ്ട് ആധുനികരീതിയിൽ നിർമിക്കാൻ വഴിയൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി നിലവിൽ ഗ്രൗണ്ടിലുള്ള ഗാലറി പൊളിച്ചുനീക്കാൻ നഗരസഭ സർക്കാരിന്റെ അനുവാദം തേടി കത്തയച്ചു. സ്റ്റേഡിയത്തിന് അധികം പഴക്കമില്ലാത്തതിനാൽ പരാതികളും കുരുക്കുകളും ഒഴിവാക്കാനാണിത്.

കായികപ്രേമികളുടെ ദീർഘകാലത്തെ അവശ്യത്തിന് പരിഹാരമായി മുനിസിപ്പൽ ഗ്രൗണ്ട് ആധുനികരീതിയിൽ നിർമിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. മൂന്നുകോടി രൂപയാണ് ഗ്രൗണ്ടിന്റെ നിർമാണത്തിന് ആവശ്യം. ആദ്യഘട്ട നിർമാണത്തിനായി രണ്ടുകോടി രൂപ അനുവദിക്കാമെന്ന് വി.ഡി. സതീശൻ എം.എൽ.എ വാഗ്ദാനം ചെയ്തിരുന്നു. അനുമതി കിട്ടിയശേഷമേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുയുള്ളു.

നാലേക്കറോളം വരുന്ന മുനിസിപ്പൽ ഗ്രൗണ്ട് വേണ്ട രീതിയിൽ പരിപാലിക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് കായികപ്രേമികൾ പരാതിപ്പെടുന്നു. ഗ്രൗണ്ടിന്റെ നിർമാണത്തിനായി നഗരസഭ കേരള ക്രിക്കറ്റ് അസോസിയേഷനെയും കേരള ഫുട്ബോൾ അസോസിയേഷനെയും നേരത്തെ സമീപിച്ചിരുന്നു. പത്ത് കോടിയോളം രൂപ ചെലവഴിക്കാൻ ക്രിക്കറ്റ് അസോസിയേഷൻ തയാറായിരുന്നുവെങ്കിലും അവരുടെ ചില നിബന്ധനകൾ അംഗീകരിക്കാൻ ആകാത്തതിനാൽ നഗരസഭ കൗൺസിൽ അംഗീകാരം നൽകിയില്ല.

# ഫുട്ബാൾ, ക്രിക്കറ്റ്, അത് ലറ്റിക്സ് എന്നിവയ്ക്കായിരിക്കും ഗ്രൗണ്ട് ഉപയോഗിക്കുക.

# കായിക ആവശ്യങ്ങൾക്കല്ലാതെ മറ്റ് കാര്യങ്ങൾക്ക് ഗ്രൗണ്ട് വിട്ടുകൊടുക്കില്ല.

# ഗ്രൗണ്ട് നിർമിക്കാൻ ആവശ്യമായ സാങ്കേതിക ഉപദേശം ഫുട്ബാൾ അസോസിയേഷനും ക്രിക്കറ്റ് അസോസിയേഷനും നൽകും.

# ഗ്രൗണ്ടിന്റെ പൂർണനിയന്ത്രണം നഗരസഭക്കായിരിക്കും.

# ആവശ്യമായ ടോയ് ലെറ്റുകൾ, ഡ്രസിംഗ് റൂമുകൾ, ഓഫീസ് മുറി, വാച്ച് ടവർ എന്നിവയും നിർമിക്കും.