anil-kumar-chikelsa-sahay
അനിൽകുമാർ

പറവൂർ: വടക്കേക്കര, മുറവൻതുരുത്ത്, കോഴിപ്പാടത്ത് കെ.ആർ. അനിൽകുമാർ (51)ചികിത്സാ സഹായം തേടുന്നു. കരളിൽ ബാധിച്ച പഴുപ്പ് മൂലം ദീർഘനാളായി ചികിത്സയിലാണ് സ്വർണപണിക്കാരനായിരുന്ന അനിൽകുമാർ. ഇപ്പോൾ അമൃത ആശുപത്രിയിലെ ചികിത്സയിലാണ്. കരൾ മാറ്റിവെക്കണമെങ്കിൽ 30 ലക്ഷത്തിലേറെ വേണ്ടിവരും.. അമ്മയും ഭാര്യയും രണ്ട് ആൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. ചികിത്സ സഹായത്തിനായി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് രക്ഷാധികാരിയും മെമ്പർ മധുലാൽ ചെയർമാനുമായി സഹായ നിധിരൂപീകരിച്ചു. ബാങ്ക് ഒഫ് ഇന്ത്യയുടെ വടക്കേക്കര ശാഖയിലാണ് അക്കൗണ്ട്. നമ്പർ : 856110110014363. IFSC Code: BKID0008561. വിവരങ്ങൾക്ക്: 98473 91706.