മൂവാറ്റുപുഴ: പ്രശസ്ത ടിബറ്റൻ കവിയും സ്വാതന്ത്ര്യസമര പോരാളിയുമായ ടെൻസിൻ സുൻഡേയുടെ പ്രഭാഷണം നിർമല കോളേജിൽ ഇന്ന് നടക്കും. രാവിലെ 10 ന് ഇക്കണോമിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാസ്റ്റേഴ്‌സ് സീരീസിലാണ് പ്രഭാഷണം. ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാത്ഥികളുമായി സംവാദവും നടക്കും.