കൊച്ചി: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ത്രിദിന ജില്ലാ സമ്മേളനം കളമശ്ശേരിയിൽ ഇന്നാരംഭിക്കും. സൗത്ത് കളമശ്ശേരി എമറാത്ത് ഹോട്ടലിൽ (സുനീഷ് കോട്ടപ്പുറം നഗൽ) ഇന്ന് വൈകിട്ട് അഞ്ചിന് 'ജനാധിപത്യത്തിൽ മാദ്ധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുൻ രാജ്യസഭാംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യും. കളമശ്ശേരി നഗരസഭ ചെയർപേഴ്‌സൺ റുക്കിയ ജമാൽ അദ്ധ്യക്ഷത വഹിക്കും. കെ.ജെ.യു സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ മോഡറേറ്ററാകും. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും.
നാളെ ഉച്ചക്ക് രണ്ടിന് കലാ, കായിക മത്സരങ്ങൾ, സുഹൃദ് സംഗമം, കലാപരിപാടികൾ എന്നിവ നഗരസഭാ മുൻ ചെയർപേഴ്‌സൺ ജെസി പീറ്റർ ഉദ്ഘാടനം ചെയ്യും. എട്ടിന് രാവിലെ 10ന് പൊതുസമ്മേളന ഉദ്ഘാടനവും സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡ് വിതരണവും ഹൈബി ഈഡൻ എം.പി നിർവഹിക്കും. ജില്ലാ പ്രസിഡന്റ് എം.എ. ഷാജി അദ്ധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം ഐ.ജെ.യു സെക്രട്ടറി ജനറൽ ജി പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, ഐ.ജെ.യു ദേശീയ സെക്രട്ടറി യു. വിക്രമൻ, കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് ബാബു തോമസ്, ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ്, കെ.സി സ്മിജൻ, ഷാജി ഇടപ്പള്ളി, ജോഷി അറയ്ക്കൽ, ബോബൻ ബി കിഴക്കേത്തറ, ജെറോം മൈക്കിൾ, ശ്രീമൂലം മോഹൻദാസ്, ശശി പെരുമ്പടപ്പിൽ എന്നിവർ സംസാരിക്കും.