cpm
സി.പി.എം ജില്ലാപഠനക്ലാസ് സംഘാടക സമിതി രൂപീകരണയോഗം ജില്ലാ . സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: സി.പി.എം എറണാകുളം ജില്ലാപഠനക്ലാസ് 17,18,19 തീയതികളിൽ തുറവൂരിലെ അങ്കമാലി കൺവെൻഷൻ സെന്ററിൽ നടക്കും. സംഘാടക സമിതി രൂപീകരണയോഗം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.എം. ഇസ്മയിൽ അദ്ധ്യക്ഷനായി. ടി.കെ. മോഹനൻ, എം.വി. പത്രോസ്, എൻ.സി. മോഹനൻ, സി.കെ. സലിംകുമാർ, കെ.കെ. ഷിബു, ജീമോൻ കുര്യൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.പി. പത്രോസ് (ചെയർമാൻ), കെ.കെ.ഷിബു (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.