kklm
കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് നൽകുന്ന കൃതി പുസ്തകോത്സവ കൂപ്പണുകൾ കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിന് ബാങ്ക് പ്രസിഡന്റ് സണ്ണി കുര്യാക്കോസ് വിതരണം ചെയുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ കുട്ടികൾ വായനദിനത്തിൽ ആരംഭിച്ച പുസ്തക വായന മത്സരത്തിൽ 50 പുസ്തകങ്ങളിലേറെ വായിച്ച കുട്ടികളും അദ്ധ്യാപകരും ചേർന്ന് സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ നടത്തുന്ന പുസ്തകോത്സവത്തിൽ പങ്കെടുക്കും. പുസ്തകങ്ങൾ വാങ്ങാനുള്ള കൂപ്പണുകൾ ബാങ്ക് പ്രസിഡന്റ് സണ്ണി കുര്യാക്കോസ് വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗങ്ങളായ റോബിൻ ജോൺ, കെ.വി.ബാല ചന്ദ്രൻ,

പോൾ മാത്യു, ജിജി ഷാനവാസ്, വനജ രാജേന്ദ്രൻ, ബാങ്ക് സെക്രട്ടറി അഭിലാഷ് നമ്പൂതിരി ,കെ മല്ലിക,ജെസി ജോൺ എന്നിവർ പ്രസംഗിച്ചു.