ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ നാല് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിക്കും. ഫെബ്രുവരി എട്ടിന് രാവിലെ പത്തുമുതൽ 11 വരെയാണ് മത്സരം. രാവിലെ ഒമ്പതിന് സൗജന്യ രജിസ്ട്രേഷൻ ആരംഭിക്കും. കളറിംഗിന് ആവശ്യമായ ക്രയോൺസ് മത്സരാർത്ഥികൾ കൊണ്ടുവരണം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾക്ക് പുറമെ പങ്കെടുക്കുന്നവർക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 0484 2622520.