പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ മൂത്തകുന്നം തൊഴുത്തുങ്കൽ ലാലന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. കൊച്ചി ജോഷ്വാ മിനിസ്ട്രീസിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് വീട് നിർമ്മിച്ചത്. ബ്ളോക്ക് പഞ്ചായത്തംഗം പി.ആർ. സൈജൻ, അനിൽ ഏലിയാസ്, ഗിരീഷ് കുട്ടപ്പൻ, പി.എസ്. രഞ്ജിത്ത്, അർജുൻ മദൻ, ബൈജു തുടങ്ങിയവർ പങ്കെടുത്തു.