ആലുവ: ആലുവ രാജഗിരി ആശുപത്രിയിലെ സ്‌പൈൻ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ സ്‌കോളിയോസിസ് (നട്ടെല്ലിനുണ്ടാകുന്ന വളവ്) നിർണയക്യാമ്പ് സംഘടിപ്പിക്കും. എട്ടാംതീയതി ആശുപത്രിയിൽ നടക്കുന്ന ക്യാമ്പിൽ സ്‌പൈൻ സർജറി വിഭാഗം തലവൻ ഡോ. അമീർ എസ്. തെരുവത്തിന്റെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കും. ക്യാമ്പിൽ രജിസ്‌ട്രേഷൻ, പരിശോധന, ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് എക്‌സറേ എന്നിവ സൗജന്യമായിരിക്കും. തുടർ പരിശോധന ആവശ്യമുള്ളവർക്ക് സി.ടി സ്‌കാൻ, എം.ആർ.ഐ സ്‌കാനുകൾ എന്നിവയ്ക്ക് ഇളവുകളും ലഭിക്കും. ക്യാമ്പിലൂടെ ശസ്ത്രക്രിയയ്ക്ക് അർഹരാകുന്നവർക്ക് പ്രത്യേക ഇളവിൽ ചികിത്സ ലഭിക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. ഫോൺ: 0484 2905000.