പള്ളുരുത്തി: ഓൾ ആർട്ടിസ്റ്റ് സേവ് അസോസിയേഷൻ (ആശ ) സംഘടിപ്പിക്കുന്ന സംഗീത പരിപാടി ഇന്ന് നടക്കും. വൈകിട്ട് 5ന് ഇ.കെ. സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ ഗായകൻ സീറോ ബാബു മുഖ്യാതിഥിയാകും. എ.ഡി.പുരം ഭാസിയെ ഗായകൻ കൊച്ചിൻ വർഗീസ് അനുസ്മരിക്കും.പാടാം നമുക്ക് പാടാം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.