നെടുമ്പാശേരി: ഇടതുപക്ഷ ചേരിപ്പോരിനെ തുടർന്ന് ഭരണസ്തംഭനത്തിലായ പാറക്കടവ് പഞ്ചായത്ത് ഭരണസമിതി രാജിവെയ്ക്കണമെന്ന് ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എമ്മിലെയും സി.പി.ഐയിലെയും ചേരിപ്പോരിനെ തുടർന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കിട്ടുന്നില്ല. ചേരിപ്പോരിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വരെ രാജിവെയ്ക്കേണ്ട സാഹചര്യമുണ്ടായി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ജനങ്ങളെ വഞ്ചിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഭരണസമിതി ഉടൻ രാജിവെക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി ബി.ജെ.പി മുന്നോട്ടു വരുമെന്നും അങ്കമാലി മണ്ഡലം പ്രസിഡന്റ് പി.എൻ സതീശൻ പറഞ്ഞു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുരുകദാസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് ജനറൽ സെക്രട്ടറി രാഹുൽ പാറക്കടവ്, ബാബു കോടുശേരി, എം.ആർ. രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.