അങ്കമാലി: നഗരസഭയുടെ മാലിന്യ സംസ്കരണത്തിനായി ഹരിത കർമ്മസേന രൂപീകരിക്കുന്നു. ഗ്രീൻ ടെക്നീഷ്യൻസിനെ അംഗങ്ങളായി ഉൾപ്പെടുത്തി മാലിന്യശേഖരണം, തരം തിരിക്കൽ, സംസ്കരണം, ഹരിത പ്രോട്ടോക്കോൾ നടപ്പാക്കൽ, ജൈവവള നിർമ്മാണം ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾക്കായാണ് ഹരിതസേന രൂപീകരിക്കുന്നത്. സേനയിൽ അംഗങ്ങളാകാൻ താത്പര്യമുള്ളവർ നഗരസഭയമായി ബന്ധപ്പെടമെന്ന് സെക്രട്ടറി അറിയിച്ചു.