vyasa
കുന്നത്തുനാട് എക്സൈസ് ഓഫീസിന്റെയും തൊടാപറമ്പ് ജാലകം പബ്ളിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ വ്യാസ വിദ്യാനികേതൻ സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറിൽ എക്സൈസ് സി.ഐ. സി.കെ. സജികുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

പെരുമ്പാവൂർ: കുന്നത്തുനാട് എക്സൈസ് ഓഫീസിന്റെയും തൊടാപറമ്പ് ജാലകം പബ്ളിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ തൊടാപറമ്പ് വ്യാസ വിദ്യാനികേതൻ സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.

എക്സൈസ് സി.ഐ. സി.കെ.സജികുമാർ സെമിനാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു. മുൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പോൾ തോമസ് ജോൺ ക്ളാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ശൈലജ ദിലീപ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് ബി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കൂവപ്പടി പഞ്ചായത്തംഗങ്ങളായ മേഴ്സി പൗലോസ്, ഉഷാദേവി, സെക്രട്ടറി ജിജി ശെൽവരാജ്, രാജി ശ്രീകുമാർ എന്നിവർ സംസാരിച്ചു. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ക്ളബ് രൂപീകരിച്ചു.