തൃപ്പൂണിത്തുറ: നഗരസഭയുടെ ആരോഗ്യവിഭാഗം കടകളിൽ നടത്തിയ പരിശോധനയിൽ നിരോധിച്ച വിഭാഗത്തിൽപ്പെട്ട ഇരുപതു കിലോയിലധികം പ്ളാസ്റ്റിക് കവറുകൾ പിടിച്ചെടുത്തു. മിനി ബൈപാസ്സ് റോഡിലെ കടകളിൽ ഇന്നലെ വൈകിട്ടാണ് നഗരസഭ ഹെൽത്ത്‌ ഇൻസ്സെ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. വിവിധ കടകളിൽ നിന്നാായി 21 കിലോഗ്രാം പ്ളാസ്റ്റിക് കവറുകൾ പിടിച്ചെടുത്തു. പരിശോധന അടുത്ത ദിവസങ്ങളിലും തുടരും.