കൊച്ചി: മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അഡ്വാൻസ്ഡ് ബയോ സ്റ്റിമുലേറ്റഡ് ഡയറക്ട് എഫ്‌യുഇ ടെക്നിക്ക് ഉപയോഗിച്ചുള്ള മുടി മാറ്റിവയ്ക്കൽ ക്ളിനിക്ക് ആരംഭിച്ചു. സിനിമാ-സീരിയൽ താരം ഗായത്രി അരുൺ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പി.വി ആന്റണി അദ്ധ്യക്ഷനായ ചടങ്ങിൽ ഹെയർ ട്രാൻസ്‌പ്ളാന്റ് വിദഗ്ധൻ ‌ഡോ.നവീൻ, ഡോ.ജയശ്രീ, ഡോ.ജില്യൻ റോഗ എന്നിവർ പങ്കെടുത്തു. അഡ്വാൻസ്ഡ് ബയോ സ്റ്റിമുലേറ്റഡ് ഡയറക്ട് എഫ്‌യുഇ ടെക്നിക്ക് വഴി മുടി മാറ്റിവയ്ക്കുന്ന രീതിയെക്കുറിച്ച് വിവരിച്ചു. ഈ ക്ളിനിക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മുതൽ 6 വരെ പ്രവർത്തിക്കും.