നെടുമ്പാശേരി: പ്രവാസി ദ്രോഹകരമായ കേന്ദ്ര ബഡ്ജറ്റ് നിർദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രവാസികൾ അത്താണിയിൽ പ്രകടനവും യോഗവും നടത്തി. കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം സംഘം ജില്ലാകമ്മിറ്റി അംഗം പി.സി. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പി.പി. സാജു അദ്ധ്യക്ഷനായിരുന്നു. ഏരിയാ സെക്രട്ടറി പി.അനൂപ്, പി.എം. താജുദ്ദീൻ, മാത്യു വർഗീസ്, എ.എസ്. സുരേഷ്, രാജൻ തേലത്തുരുത്ത്, അലി കെ. എളമന എന്നിവർ സംസാരിച്ചു.