നെടുമ്പാശേരി: കപ്രശേരി മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതി സിനിമാതാരവും നർത്തകിയും യുനെസ്‌കോ ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ അംഗവുമായ കലാമണ്ഡലം രാധിക ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സന്ധ്യ ബിജു അദ്ധ്യക്ഷത വഹിച്ചു.

ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി മുഖ്യാതിഥിയായിരുന്നു. വിശ്വമാത ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ. സുനിൽകുമാർ പദ്ധതി സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സരള മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യാനാരായണപിള്ള, മാർട്ടിൻ എന്നിവർ സംസാരിച്ചു.

'ആരോഗ്യയുവത്വം ആർജവഭാരതം' എന്ന ലക്ഷ്യത്തെ മുൻനിർത്തി വിശ്വമാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളിലെ എട്ട് മുതൽ 12 വരെ പഠിക്കുന്ന മുന്നൂറോളം വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും.