കോലഞ്ചേരി: വലമ്പൂർ ഗവ. യുപി സ്‌കൂളിലെ വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിക്കുന്നു. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ മുന്നൂറോളം കുട്ടികളാണ് നിർമ്മാണത്തിൽ പങ്കെടുക്കുന്നത്. എല്ലാ കുട്ടികളുടെയും വീട്ടിൽ ബാഗെത്തിക്കുകയാണ് ലക്ഷ്യം. ഹെഡ്മാസ്റ്റർ ടി പി പത്രോസ്, അദ്ധ്യാപകരായ ഷൈൻ ജോസഫ്, ബിനു വർഗീസ്, ധന്യ മോഹനൻ, ടി.പി ഷഹറുബാൻ, അസ്മിയ മോൾ, രാഖി ബസന്ത്, ടി ശിവ പ്രസാദ്, വി.വിദ്യ എന്നിവർ നേതൃത്വം നൽകി.