പുത്തൻകുരിശ്: വടവുകോട് ഗവ.എൽ.പി സ്‌കൂളിൽ പഞ്ചായത്തിന്റെ 60ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ഇതോടൊപ്പം ജൈവോത്പന്ന മേളയും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ടി. അനിൽ അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധൻ, വൈസ് പ്രസിഡന്റ് അംബിക നന്ദനൻ, സ്റ്റാൻഡിംകമ്മിറ്റി ചെയർമാൻ ടി.കെ. പോൾ, അബി കുര്യൻ, ജമുൻ മുരളി, എം.പി. അരുൺ എന്നിവർ സംസാരിച്ചു.