കോലഞ്ചേരി: ജവഹർ വായനശാലയുടെയും യൂത്ത് ക്ലബിന്റെയും നേതൃത്വത്തിൽ കടമറ്റം പള്ളിത്താഴത്ത് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു. യാത്രക്കാരിയായി എത്തിയ മലയാറ്റൂർ സ്വദേശിനി ആറു വയസുള്ള ശ്രിന്ദ സജി നാടിന് സമർപ്പിച്ചു. വായനശാല സെക്രട്ടറി മനോജ് മാത്യൂസ്, യൂത്ത് ക്ലബ് സെക്രട്ടറി ജിമ്പു എബ്രഹാം, കൺവീനർ എബി.കെ പോൾ എന്നിവർ സംസാരിച്ചു.