adoor-gopalakrishnan
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ യു.സി കോളജ് സ്ഥാപക ദിന പ്രഭാഷണം നടത്തുന്നു

ആലുവ: നല്ല വായനയും ധ്യാനാത്മകമായ സമർപ്പണവുമില്ലാതെ നല്ല സിനിമ നിർമ്മിക്കാൻ കഴിയില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. യു.സി കോളജ് സ്ഥാപകദിന പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വായനാ സംസ്‌കാരത്തിൽ സംഭവിച്ചിട്ടുള്ള അപചയം ദൃശ്യമാദ്ധ്യമരംഗത്തും സിനിമാ മേഖലയിലും പ്രകടമാണ്. ആളുകളെ രസിപ്പിക്കുന്ന ചേരുവകൾ ചേർത്ത് സൃഷ്ടിക്കുന്ന അവിയലല്ല നല്ല സിനിമ. പ്രേക്ഷകരുടെ സൗന്ദര്യാനുഭൂതിയെയും കാഴ്ചപ്പാടിനെയും ഗുണപരമായി സ്വാധീനിക്കാൻ കഴിയുന്ന നല്ല സിനിമകൾക്കാണ് യുവതലമുറ പ്രധാന്യം നൽകേണ്ടത്. കാമറക്ക് പിന്നിൽ നിൽക്കുന്നതാണ് ഇഷ്ടമെങ്കിലും വർത്തമാനകാല യാഥാർത്ഥ്യങ്ങൾ കാമറക്ക് മുന്നിൽ നിന്ന് സംസാരിക്കാൻ തന്നെ ബാദ്ധ്യസ്ഥനാക്കുന്നതായും അദ്ദേഹം പറഞ്ഞു. കോളേജ് മാനേജർ റവ. തോമസ് ജോൺ, പ്രിൻസിപ്പൽ ഡോ.ഡേവിഡ് സാജ് മാത്യു, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. മിനി ആലീസ് എന്നിവർ സംസാരിച്ചു.