തൃക്കാക്കര : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള വാഹനരജിസ്‌ട്രേഷനായ കെ.എൽ . 07 ഇനി ചുളുവിൽ നൽകേണ്ടതില്ലെന് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.
ജില്ലയിലെ മറ്റ് സബ്ബ് ആർ.ടി. ഓഫീസിന് കീഴിൽ താമസിക്കുന്നവർ എറണാകുളം നഗരത്തിലെ രജിസ്‌ട്രേഷനായ കെ.എൽ. 7 വേണ്ടി വ്യാപകമായി തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. വാഹന ഡീലർമാരുടെ യോഗത്തിൽ എറണാകുളം ആർ.ടി.ഒ. കെ. മനോജ് കുമാറും ജോയിന്റ് ആർ.ടി.ഒ. കെ. മനോജുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജോലി സ്ഥലത്തെയും മറ്റും താൽക്കാലിക വിലാസം ഉപയോഗിച്ചാണ് പുറത്തുള്ളവർ പലരും കെ.എൽ. 7 സ്വന്തമാക്കുന്നത്. ഇനി അതത് വീടുള്ളിടത്തെ ആർ.ടി. ഓഫീസിലേ രജിസ്‌ട്രേഷൻ അനുവദിക്കൂ.

താൽക്കാലിക വിലാസമായി സിറ്റിയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രം രജിസ്‌ട്രേഷനായി നൽകുമ്പോൾ ഇവർക്ക് ജില്ലയിൽ വേറെ മേൽവിലാസം ഉണ്ടോയെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ അംഗീകരിക്കാവൂയെന്ന്വാഹന ഡീലർമാർക്കും ബന്ധപ്പെട്ടവർക്കും യോഗത്തിൽ കർശന നിർദേശം നൽകി.