കിഴക്കമ്പലം: പെരിയാർവാലി കനാലിന്റെ വിലങ്ങ് സബ് കനാലിൽ വെള്ളമെത്തിയില്ല. പ്രദേശത്തെ കിണറുകൾ വറ്റിവരണ്ടു. കൃഷിയടങ്ങൾ പലതും ഉണങ്ങി. ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.കനാൽ ശുചീകരണം പലയിടത്തും പൂർത്തിയായിട്ടില്ലെന്ന് പരാതിയുണ്ട്. തൊഴിലുറപ്പ് അംഗങ്ങൾക്ക് നിർദേശിക്കപ്പെട്ടിരുന്ന സ്ഥാനങ്ങളിൽ ശുചീകരണം പൂർത്തിയാക്കിയെന്നാണ് അവർ പറയുന്നത്. കനാലിൽ ഇടിഞ്ഞുവീണുകിടക്കുന്ന മണ്ണ് പലയിടത്തും മാറ്റിയിട്ടില്ല അതിനാൽ വെള്ളം ഉയർന്ന പ്രദേശങ്ങളിലേക്ക് കയറുന്നതിനും തടസ്സമുണ്ട് പൊയ്യക്കുന്നം കനാലിലും വെള്ളമെത്തിയില്ലെന്ന പരാതിയുണ്ട്. കനാലിൽ വെള്ളമെത്തിയില്ലെങ്കിൽ കുടിവെള്ളക്ഷാമം രൂക്ഷമാകും.