കോലഞ്ചേരി: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നടന്ന ഒന്നാമത് മിനി സൗത്ത് സോൺ ദേശീയ റോൾബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതാ ടീം സ്വർണമെഡൽ നേടി. ദിയ സാബു (സെന്റ് ആന്റണി പബ്ലിക് സ്‌കൂൾ, കിഴക്കമ്പലം, എറണാകുളം), അസ്‌ന ഫാത്തിമ (ഐ.ടി.സി പെരിങ്ങല, എറണാകുളം), മരിയ തെരേസ ടോജി, (സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്‌കൂൾ, കടയിരുപ്പ്, എറണാകുളം), സിയാ മരിയ വിനോദ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്‌കൂൾ, കടയിരുപ്പ്, എറണാകുളം), അഷ്‌റിൻ മരിയ ഫ്രാൻസിസ് ( മാതാ സീനിയർ സെക്കൻഡറി സ്‌കൂൾ, ആലപ്പുഴ), അഭിരാമി (ലിയോ തെർട്ടീന്ത് സ്‌കൂൾ, ആലപ്പുഴ), അഗന്‌സ് സേവിയർ (ജ്യോതി നികേതൻ എസ്.എസ്.എസ്., ആലപ്പുഴ), ആഗ്‌നാ (ഹോളി ഫാമിലി വിഷൻ പബ്ലിക് സ്‌കൂൾ, ആലപ്പുഴ) എന്നിവരാണ് ടീമിലുണ്ടായിരുന്നത്. കേരള സ്റ്റേറ്റ് റോൾബോൾ അസോസിയേഷൻ സെക്രട്ടറി എസ്. സജി, കേരള ടീം കോച്ച് ഇ.എച്ച്. ഷാജി, ഷീബ ഉണ്ണി എന്നിവരാണ് ടീമിനെ നയിച്ചത്.