കോലഞ്ചേരി: പുത്തൻകുരിശ് വാട്ടർ അതോറിറ്റി സബ് ഡിവിഷന്റെ കീഴിൽ വരുന്ന വടവുകോട് പുത്തൻകുരിശ്, തിരുവാണിയൂർ, പൂത്തൃക്ക, ഐക്കരനാട് എന്നീ പഞ്ചായത്തുകളിൽപ്പെട്ട ഗാർഹികേതര ഉപഭോക്താക്കൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഇളവോടെ വെള്ളക്കരത്തിന്റെ കുടിശിക അടച്ചു തീർക്കാം. കൂടുതൽ വിവരങ്ങൾക്ക് ചൂണ്ടി വാട്ടർ അതോറിറ്റി ഓഫീസുമായി ബന്ധപ്പെടണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.