eldhose-kunnappilli
കൃഷി വകുപ്പിന്റെ നേതൃത്യത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കുന്ന ജീവനി പദ്ധതി എൽദോസ് കുന്നപ്പിളളി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യത്തിലൂന്നി സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്യത്തിൽ കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ജീവനി പദ്ധതി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആരംഭിച്ചു എൽദോസ് കുന്നപ്പിളളി എം.എൽ.എ പച്ചക്കറി തൈ വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത്അംഗങ്ങളായ സിസിലി ഇയോബ്, എം പി പ്രകാശ്, സീന ബിജു, പോൾ ഉതുപ്പ്, കെ സി മനോജ്, ജോബി മാത്യു, പ്രീത സുകു, ഗായത്രി വിനോദ്, സരള കൃഷ്ണൻകുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.എം സലീം, സൗമിനി ബാബു, ജിഷ സോജൻ, രമ ബാബു, കൃഷിവകുപ്പ് ജോ: ഡയറക്ടർ ഇ.എം ബബിത, അസി:ഡയറക്ടർ പി എൻ മോളി, ബിഡിഒ വി എൻ സേതുലക്ഷ്മി എന്നിവർ പ്രസംഗിച്ചു.