പറവൂർ : പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ മഹോത്സവം ഇന്ന് നടക്കും. രാവിലെ ഒമ്പതിന് കാഴ്ചശ്രീബലി, പതിനൊന്നിന് കലശാഭിഷേകം, പതിനൊന്നരയ്ക്ക് ആനയൂട്ട്, വൈകിട്ട് നാലിന് പകൽപ്പൂരം, രാത്രി എട്ടിന് കാണിക്ക സമർപ്പണം, എട്ടരയ്ക്ക് ആകാശവിസ്മയം, ഒമ്പതിന് നാട്ടറിവ് നാടൻപാട്ട്. തൈപ്പൂയ മഹോത്സവദിനമായ നാളെ (ശനി) പുലർച്ചെ വിശേഷാൽപൂജ, അഞ്ചുമുതൽ അഭിഷേകം, പതിനൊന്നിന് ചില്ലിക്കൂടം ഭദ്രകാളി സേവാസമിതിയുടെ കാവടിയാട്ടം, വൈകിട്ട് ആറരയ്ക്ക് ഭജന, എട്ടിന് ആറാട്ടുബലി തുടർന്ന് ആറാട്ട് എഴുന്നള്ളിപ്പിനുശേഷം കൊടിയിറങ്ങും.