പെരുമ്പാവൂർ: പത്മശ്രീ പുരസ്‌കാര ജേതാവ് എം. കെ. കുഞ്ഞോളിനെ പെരുമ്പാവൂർ എസ്.എൻ. ഡി. പി ശാഖ ആദരിച്ചു. മുടിക്കരായിയിലുള്ള വീടിലെത്തി ശാഖ പ്രസിഡന്റ് ടി. കെ. ബാബു,കുഞ്ഞോലിനെ ഷാൾ അണിയിച്ച് ആദരിച്ചു.സെക്രട്ടറി സി. കെ. സുരേഷ് ബാബു,വൈസ് പ്രസിഡന്റ് സി. തമ്പാൻ,യൂണിയൻ കമ്മറ്റി അംഗം എം. എസ്. സുനിൽ,അഡ്വ. ഷാനി,എൻ. ജി. തമ്പി,കെ. രാമചന്ദ്രൻ,പി. എസ്. വേണു,കെ. മോഹനൻ,പി. വി. ശ്രീകുമാർ എന്നിവർ സന്നിഹിതരായി.