വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം നായരമ്പലം സൗത്ത് ശാഖയുടെ നേതൃത്വത്തിൽ താലമെഴുന്നള്ളിപ്പ് വൈകിട്ട് 4.30 ന് ശാഖാ മന്ദിരത്തിൽ നടക്കും. സമൂഹപ്പറ വൈപ്പിൻ യൂണിയൻ നേതാക്കളായ ടി. ജി. വിജയൻ, പി. ഡി. ശ്യാംദാസ്, കെ. പി. ഗോപാലകൃഷ്ണൻ, കലാ സന്തോഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ശാഖയുടെ പോഷക സംഘടനകളായ കുടുംബയൂണിറ്റുകൾ, വനിതാസംഘം മൈക്രോ ഫൈനാൻസുകൾ ശ്രീനാരായണ കാരുണ്യ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 6ന് താലപ്പൊലിയുടെ അകമ്പടിയോടെ താലമെഴുന്നള്ളിപ്പുണ്ടാകും. കാവടിഘോഷയാത്ര, തെയ്യം, നിശ്ചലദൃശ്യങ്ങൾ, ഡോൾ, ആട്ടക്കാവടി, പൂക്കാവടി, ഗുരുക്ഷേത്ര കലാസമിതിയുടെ 23 കലാകാരന്മാർ അവതരിപ്പിക്കുന്ന ശിങ്കാരിമേളം എന്നിവയുമുണ്ടാകും.