വൈപ്പിൻ: കെ.എസ്.ഇ.ബിയുടെ ചെറായി 110 കെ.വി സബ്‌സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം നൽകിയ എസ്. ശർമ എം.എൽ.എയെ 24ന് വൈകിട്ട് അഞ്ചിന് ചെറായി ഗൗരീശ്വരത്ത് കൂടുന്ന യോഗത്തിൽ ആദരിക്കും. വൈപ്പിൻകരയുടെ സമഗ്രവികസനത്തിനു വേണ്ടി ചെറായി സബ് സ്‌റ്റേഷനു പുറമേ ഞാറക്കലും 110 കെവി സബ്‌സ്‌റ്റേഷൻ ആക്കുന്നതിനും എടവനക്കാട് സെക്ഷൻ ഓഫീസ് ആരംഭിക്കുന്നതിനും എസ്. ശർമയാണ് മുൻകൈയെടുത്തത്. വൈദ്യുതി ബോർഡിന്റെ ഗുഡ് സർവീസ് എൻട്രി നേടിയ ജീവനക്കാരെയും ചടങ്ങിൽ ആദരിക്കും. എളമരം കരീം എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷനാണ് (സി.ഐ.ടി.യു) സംഘാടകർ.
സ്വാഗതസംഘം രൂപീകരണയോഗം കെ.ആർ. ഗോപി ഉദ്ഘാടനം ചെയ്തു. എ.എസ്. അരുണ, എൻ.സി. കാർത്തികേയൻ, പി.ബി. സജീവൻ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ആർ. ശ്രീകുമാർ, കെ.ആർ. ബാലകൃഷ്ണൻ, കെ.ആർ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.