പെരുമ്പാവൂർ: കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പെരുമ്പാവൂർ നഗരസഭാ പരിധിയിൽ വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ പ്രദർശിപ്പിച്ചിട്ടുള്ള ഫ്ളക്സുകൾ, ഹോർഡിംഗ്സുകൾ, ബാനറുകൾ, ബോർഡുകൾ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം നഗരസഭ നേരിട്ട് നീക്കം ചെയ്യുന്നതും ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം എഫ്.ഐ.ആർ എടുക്കുന്നതിന് നടപടി സ്വീകരിക്കുകയും, നീക്കം ചെയ്യുന്നതിന് വേണ്ടി വരുന്ന ചെലവ് കക്ഷികളിൽ നിന്ന് ഈടാക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.