bahulayan-
വർഗീയതക്കെതിരെ ഗുരുദേവന്റെ വചനങ്ങളിലൂടെ ഒറ്റയാൾ പ്രചരണം നടത്തുന്ന ബാഹുലേയൻ

വൈപ്പിൻ: റോഡ് പുനർനിർമ്മാണം, തീരദേശപാതയ്ക്ക് അനുമതി, കുടിവെള്ളക്ഷാമം തുടങ്ങി നിരവധി പ്രശ്‌നങ്ങളിൽ ഒറ്റയാൾ സമരം നടത്തിയ കോട്ടൂർ ബാഹുലേയൻ ഇത്തവണ ഗുരുദേവ വചനവുമായി എടവനക്കാട് മുതൽ എറണാകുളം വരെ ബോധവത്കരണയാത്ര നടത്തി. വർഗീയതയും സാമുദായിക സ്പർദ്ധയും വളർന്നുവരുന്നത് തടയിടാനാണ് തന്റെ യാത്രയെന്ന് ബാഹുലേയൻ പറഞ്ഞു. എടവനക്കാട് സ്വദേശിയായ ബാഹുലേയൻ പൊതുആവശ്യങ്ങൾ അധികൃതരുടെയും ജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ഒരു സംഘടനയെയും കൂട്ടുപിടിക്കാതെയാണ് പോരാട്ടം.