മൂവാറ്റുപുഴ: കർഷകരുടെ 2 ലക്ഷം വരെയുള്ള കാർഷിക വായ്പ്പകൾ എഴുതി തള്ളണമെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൽ.ജെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബേബി വട്ടക്കുന്നേൽ, ടോം കുര്യാച്ചൻ, എം.മാത്തപ്പൻ, ജോസി ജോളി, റോയി മൂഞ്ഞനാട്ട്, റെബി ജോസ്, നിമ്മി പോൾസൺ, ജോൺ വർഗീസ്, ലംബൈ മാത്യു, ലിസി ജോളി, ജോമി എടക്കാട്ട് എന്നിവർ സംസാരിച്ചു. ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും എമ്മാനുവൽ മാതേക്കലിന്റ് നേതൃത്വത്തിൽ രാജി വച്ചെത്തിയവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. 8ന് കോട്ടയത്ത് നടക്കുന്ന സമ്മേളനത്തിൽ നിയോജക മണ്ഡലത്തിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.