പനങ്ങാട്:ജനങ്ങളുടെ പ്രശ്‌നങ്ങളിൽഇടപെട്ട് പരിഹാരം കണ്ടത്താൻ കഴിയുന്നുണ്ടെങ്കിൽ മാത്രമേ യൂണിവേഴ്‌സിറ്റി ബിരുദത്തിന് സാമൂഹികപ്രസക്തിയുള്ളുവെന്ന് ഗവർണർആരിഫ് മുഹമ്മദ് ഖാൻപറഞ്ഞു.കേരളഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയുടെ(കുഫോസ്)ആറാമത് ബിരുദദാനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ഓരോവിദ്യാർത്ഥിയുടേയും നേട്ടങ്ങൾക്ക്പിന്നിൽ മാതാപിതാക്കളുടെ നിരന്തരമായ അദ്ധ്വാനവും,പ്രോത്സാഹനവും അനുഗ്രഹങ്ങളുമുണ്ട്.സമുദ്ര പഠനഗവേഷണങ്ങൾക്കുളളഇന്ത്യയിലെആദ്യത്തെയൂണിവേഴ്‌സിറ്റിയാണ് കേരളഫിഷറീസ് സർവ്വകലാശാല.മത്സ്യത്തൊഴിലാളികളുടെപ്രശ്‌നങ്ങൾ കണ്ടത്തി
മികച്ചവരുമാനം ഉറപ്പാക്കുകയുംഅവർക്ക് ജീവിത സുരക്ഷിതത്വം നൽകുകയും ചെയ്യേണ്ടത് കുഫോസിന്റെ കടമയാണെന്ന് ഗവർണർ പറഞ്ഞു.
2018-19 വർഷത്തിൽ കോഴ്‌സ് പൂർത്തിയാക്കിയ 52 ഫിഷറീസ് ബിരുദ വിദ്യാർത്ഥികൾക്കും 241 ബിരുദാനന്തര ബിരുദവിദ്യാർത്ഥികൾക്കുമാണ് ബിരുദം നൽകിയത്. .വിവിധ ഫാക്കൽറ്റികളിലെ ഡീൻമാരായ ഡോ.എം.ആർ.ഭൂപേന്ദ്രനാഥ്, ഡോ.കെ.ഗോപകുമാർ, ഡോ.കെ.വി.തോമസ്, ഡോ.കെ.വാസുദേവൻ, ഡോ.എസ്.ഹരികുമാർഎന്നിവർനേതൃത്വംനൽകി. വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻഅദ്ധ്യക്ഷത വഹിച്ചു രജിസ്ട്രാർ ഡോ.ബി.മനോജ്കുമാർ,ഗവേണിംഗ് കൗൺസിൽഅംഗങ്ങളായ ഡോ.എ.ഗോപാലകൃഷ്ണൻ, അബ്രഹാം ജോൺ തരകൻ എന്നിവർ സംസാരിച്ചു.