vachal-thode
വാച്ചാൽ പാടം റോഡിലെ തോട് അടച്ചുകെട്ടി നടക്കുന്ന അനധികൃത നിർമ്മാണം.

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ വാച്ചാൽ പാടം റോഡിലെ തോട് അടച്ചുകെട്ടി സ്വകാര്യ വ്യക്തി അനധികൃത നിർമ്മണം നടത്തുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കാലങ്ങളായി ഈ ഭാഗങ്ങളിലെ പാടശേഖരങ്ങളിൽ വെള്ളം എത്തിക്കുന്നതിന് കർഷകർ ഉപയോഗിച്ചിരുന്ന തോടാണിത്. മഴക്കാലത്ത് വച്ചാൽ പാടം നിറഞ്ഞ് റോഡിൽ വെള്ളം കയറി ദിവസങ്ങളോളം ഗതാഗതം തടസപ്പെടുന്നത് പതിവ് കാഴ്ചയാണ്. മഴവെള്ളം വല്ലം ഭാഗത്തെ തോട്ടിലേക്ക് ഒഴുകി പോകാൻ ഉള്ള പ്രധാന തോടാണ് ഇപ്പോൾ അടച്ച് കെട്ടാൻ സ്വകാര്യ വ്യക്തി ശ്രമിക്കുന്നത്. പ്രളയകാലത്ത് 20 അടിയിലധികം വെള്ളം ഉയർന്നിരുന്ന പ്രദേശാമാണിത്. ഗ്രാമ പഞ്ചായത്ത്, വില്ലേജ്, താലൂക്ക് അധികൃതർ ഇവിടം സന്ദർശിച്ച് കയ്യേറ്റം ഒഴിപ്പിച്ച് തോട് പൂർവ്വസ്ഥിതിയിലാക്കണമെന്ന് വച്ചാൽ പാടശേഖര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.