കൊച്ചി: ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ സെമിനാർ നടത്തി. എറണാകുളം കെ.എച്ച്.ആർ.എ ഭവൻ ഹാളിൽ നടന്ന സെമിനാർ ജില്ല ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ എസ്. അജി സ്വാഗതം പറഞ്ഞു. യോഗത്തിൽ സീനിയർ ഫുഡ് സേഫ്‌ടി ഓഫീസർ പി.ബി.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് അസീസ് മൂസ, ജില്ലാ സെക്രട്ടറി ടി.ജെ.മനോഹരൻ, ബേക്ക് സംസ്ഥാന പ്രസിഡന്റ് വിജേഷ്, ജനറൽ സെക്രട്ടറി ടി.സി.നൗഷാദ്, ജില്ലാ പ്രസിഡന്റ് എ.നൗഷാദ് എന്നിവർ പ്രസംഗിച്ചു. ആലുവ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ വി. ഷണ്മുഖൻ നന്ദി പറഞ്ഞു. തുടർന്ന് നടന്ന ഭക്ഷ്യ സുരക്ഷാ സെമിനാറിൽ തൃശൂർ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ വി.പ്രദീപ് കുമാർ ക്ലാസ്സെടുത്തു. കൊച്ചി നഗരത്തിലെ ഹോട്ടൽ ഉടമകളും ബേക്കറി ഉടമകളും പങ്കെടുത്തു.