കിഴക്കമ്പലം: മോറക്കാല കെ.എ ജോർജ്ജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറി പുസ്തക സമാഹരണ കാമ്പയിന് ഇന്ന് തുടക്കമാകും.വൈകിട്ട് 7 ന് ലൈബ്രറി ഹാളിൽ കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. ബാങ്ക് നല്കുന്ന 5000 രൂപയുടെ പുസ്തക കിറ്റ് കൈമാറും. മാർച്ച് 7 വരെ പൊതു ജനങ്ങളിൽ നിന്ന് പുസ്തകങ്ങൾ സമാഹരിക്കും. വായനയെയും പഠനത്തേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് സമാഹരണം. 100 ൽ അധികം പുസ്തകങ്ങൾ സംഭാവന നൽകുന്നവരെ ലൈബ്രറി ഓണററി അംഗത്വം നൽകി ആദരിക്കും.