മൂവാറ്റുപുഴ: എറണാകുളം ജില്ല പൊലിസ് വായ്പ സഹകരണ സംഘത്തിന്റ് മൂവാറ്റുപുഴ ബ്രാഞ്ച് ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10.30ന് നടക്കുന്ന യോഗത്തിൽ ജില്ല പൊലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ്. ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇ.കെ.അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ. ഗോപി കോട്ടമുറിയ്ക്കൽ,മൂവാറ്റുപുഴ നഗരസഭ കൗൺസിലർ സന്തോഷ് , മൂവാറ്റുപുഴ ഡി.വൈ.എസ്.പി. അനിൽകുമാർ,സി.ആർ.ബിജു,കെ.പി.പ്രവീൺ,എം.കെ.മുരളി,എം.പി.സുരേഷ് ബാബു,എൻ.വി.നിഷാദ്,രേണുക ചക്രവർത്തി,എം.വി.സനിൽ എന്നിവർ സംസാരിക്കും.മൂവാറ്റുപുഴ അരമനപ്പടിലാണ് ബ്രാഞ്ച് പ്രവർത്തനം ആരംഭിക്കുന്നത്.