കൊച്ചി: സ്ത്രീകളുടെ മനുഷ്യാവകാശവും സാക്ഷാത്കാരവും എന്ന വിഷയത്തിലെ ത്രിദിന അന്താരാഷ്ട്ര സിമ്പോസിയം കളമശേരി നുവാൽസിൽ ജസ്റ്റിസ് രാജാ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. കെ.സി സണ്ണി അദ്ധ്യക്ഷത വഹിച്ചു. യു.എസിൽ നിന്നുള്ള പ്രൊഫസർ റോസാ പാറ്റി, നുവാൽസ് പ്രൊഫസർ എം.സി വത്സൻ, സെന്റർ ഫോർ വിമൻ ആൻഡ് ഫാമിലി സ്റ്റഡീസ് ഡയറക്ടർ ഡോ. ഷീബ എസ്. ധർ, അസിസ്റ്റന്റ് പ്രൊഫസർ പി.ബി. ആര്യ എന്നിവർ പങ്കെടുത്തു.