കാലടി: .പെയിൻറിംഗ് തൊഴിലാളി ശ്രീമൂലനഗരത്ത് കിണറ്റിൽ വീണ് മരിച്ചു.തട്ടാരുപറമ്പിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ സുരാജാണ് (33) മരിച്ചത്.അവിവാഹിതനാണ്. ഇന്നലെ രാത്രി മുതൽ സുരാജിനെ വീട്ടിൽ കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് വിട്ട് മുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് പുറത്തെടുത്തു. മൃതദേഹം ആലുവ ജനറൽ ആശുപത്രി മോർച്ചറിയിൽ ,സംസ്കാരം ഇന്ന് രണ്ടിന് തെറ്റാലി എസ് എൻ ഡി പി ശ്മശാനത്തിൽ . മാതാവ്:രത്നമ്മ, സഹോദരി: സുരഭി