പെരുമ്പാവൂർ: മുടിക്കൽ മുസ്ലീം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഷറഫിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സിൽവർ ജൂബിലിയുടെ സമാപന സമ്മേളനം അൽബിറിന്റെ ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഹാജി എം.കെ. ഹംസ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാക്ഷണം നടത്തി. ഇമാം മൂസ്സ മൗലവി. ടി.ബി. ഹസൈനാർ, എം.എ ഇസ്മയിൽ, എം.എ മുഹമ്മദ്, ടി.എം ഷാഹുൽ ഹമീദ്, പി.ബി സലാം, യു.എസ് റഹീം, പ്രിൻസിപ്പൽ ഷിബി കെ മക്കാർ, എം.എച്ച്. സലീം, പി.എ അനസ് എന്നിവർ പ്രസംഗിച്ചു.