മൂവാറ്റുപുഴ: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നഗരസഭയിലെ വിവിധ വകുപ്പുകളുടെ ഏകോപന യോഗം നടത്തി. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് വിൻസെന്റ് ,മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആശാ വിജയൻ തുടങ്ങിയവർ സംസാരിച്ചു. പൊലിസ്,ഫയർ ഫോഴ്‌സ്, വിദ്യാഭ്യാസം,ഐ.സി.ഡി.എസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ആയുർവേദഹോമിയോ മെഡിക്കൽ ഓഫീസർമാർ, ആശകുടുംബശ്രി പ്രവർത്തകർ, അങ്കണവാടി അദ്ധ്യാപികമാർ,സ്‌കൂൾ അദ്ധ്യാപകർ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.