മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെയും ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ സൈക്ലത്തോൺ നടത്തി. എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി നടന്ന റാലി മൂവാറ്റുപുഴ എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ.സതീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ.അബിത രാമചന്ദ്രൻ, റനിത ഗോവിന്ദ്, പ്രിവൻറീവ് ഓഫീസർ ഇബ്രാഹിം കുട്ടി, സമീർ സാദ്ദിഖി, ടി.പൗലോസ്, ഇ.ആർ. വിനോദ്, ഹണി വർഗീസ്, രതീഷ് വിജയൻ, എം.ഐ.ഷീബ, എം.പി.ഗിരിജ, പരീത് കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.