പിറവം : പാമ്പാക്കുട ശ്രീനാരായണപുരം ക്ഷേത്രത്തിലെ തെെപ്പൂയ മഹോത്സവം 1008 ഇളനീരാട്ടത്തോടെ ഇന്നും നാളെയുമായി ആഘോഷിക്കും. 7 ന് രാവിലെ 7 ന് നടതുറക്കൽ , അഭിഷേകം 8 ന് രാവിലെ 6.30 ന് ഗണപതി ഹോമവന്ദനം, 8.30 ന് കാവടിഘോഷയാത്ര 11 ന് 1008ള്ള നീരാട്ടം നടക്കും, 11.30 ,ന് താംബുല സമർപ്പണം 11.45 ന് നവകം, കലശാഭിഷേകം, ഉച്ചയ്ക്ക് 12.30 ന് സർപ്പ പൂജ , 1 മണിക്ക് മാഹാപ്രസാദ ഊട്ട്. തൈപ്പൂയ മഹോത്സവത്തിനും ആയിരഞ്ഞെട്ട് ഇളനീരാട്ടത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി എസ്.എൻ.ഡി.പി.യോഗം കിഴുമുറി ശാഖാ പ്രസിഡന്റ് കെ.കെ.തമ്പി അറിയിച്ചു.