കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കരൾ രോഗ നിർണയ ക്യാമ്പ് 10ന് (തിങ്കൾ) രാവിലെ 10 മുതൽ ആശുപത്രിയിൽ സംഘടിപ്പിക്കും. കരൾരോഗ നിർണയം നടത്തുന്നതിന് ആവശ്യമായ ഫൈബ്രോ സ്കാൻ ടെസ്റ്റ് സൗജന്യമായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 9ന് മുമ്പ് ഹോസ്പിറ്റൽ പി.ആർ.ഒ വശം പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9947708414, 9605843916.